News

രുചികരമായ കട്‌ലറ്റ് തയ്യാറാക്കാം

കട്‌ലറ്റ് ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍.

നെയ്യില്ലാത്ത ബീഫ് അര കിലോ
സവാള 1 എണ്ണം
വെളുത്തുള്ളി 2 ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
ഇഞ്ചി 2 ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
കറിവേപ്പില 2 തണ്ട്<br />
ഉരുളക്കിഴങ്ങ് 2 എണ്ണം (വേവിച്ചത്)
മുളകുപൊടി 1 ടീസ്പൂണ്‍
മല്ലിപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
എണ്ണ ആവശ്യത്തിന്
മുട്ട 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
ബ്രെഡ് ക്രമ്പ്‌സ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം..

ആദ്യം ബീഫ് വേവിക്കണം. അല്‍പം ഉപ്പും കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേണം വേവിക്കാന്‍. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞു മിക്‌സിയില്‍ ഒന്ന് പൊടിച്ചെടുക്കുക

ശേഷം മുട്ട നന്നായി അടിച്ചു മാറ്റിവയ്ക്കുക.

തയ്യാറാക്കുന്ന വിധം..

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ശേഷം സവാള വഴറ്റണം.
സവാള വഴറ്റി കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് നന്നായി വഴറ്റണം. ഇനി മുളകുപൊടിയും മല്ലിപൊടിയും മഞ്ഞള്‍ പൊടിയും ഗരം മസാലയും ചേര്‍ത്ത് കൊടുക്കാം

വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന ബീഫും ചേര്‍ത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം. നന്നായി ഡ്രൈ ആകുന്നത് വരെ വഴറ്റികൊടുക്കുക. ശേഷം തീ ഓഫ് ചെയ്യാം.

ചൂട് മാറി കഴിഞ്ഞ് ഉരുളക്കിഴങ്ങു പൊടിച്ചു ചേര്‍ത്തു നന്നായി തിരുമ്മി യോജിപ്പിക്കണം.

ഇനി ഉരുളകള്‍ ആക്കി കൈവെള്ളയില്‍ വച്ച് പരത്തി ഇഷ്ടമുള്ള ആകൃതിയിലാക്കാം.

ഇനി അത് മുട്ടയില്‍ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്‌സില്‍ പൊതിഞ്ഞു എടുക്കുക. ശേഷം എണ്ണയില്‍ വറുത്തു കോരിയെടുക്കാം.

ബീഫ് കട്ലറ്റ് തയ്യാറായി…

shortlink

Post Your Comments


Back to top button