ന്യൂഡൽഹി: കിഴക്കന്‍ യുപിയുടെ ചുമതല നല്‍കി എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാഗാന്ധിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറി നല്‍കി. മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന അതേ മുറിയാണ് പ്രിയങ്കയ്ക്കും നല്‍കിയിരിക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പ്രിയങ്ക ഗാന്ധിയുടെ നെയിംപ്ലേറ്റുകള്‍ ഇതിനകം ഓഫീസിന് മുന്നില്‍ തൂക്കി. കുംഭ മേളക്ക് ശേഷം ഔദ്യോഗികമായി പ്രിയങ്ക ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ഇതിന് മുന്നോടിയായി പ്രിയങ്ക വരുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷനായ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് വലത്തേ അറ്റത്താണ് പ്രിയങ്കയുടെ ഇപ്പോഴത്തെ മുറി. മുന്‍പ് സോണിയഗാന്ധി പാര്‍ട്ടി അധ്യക്ഷയായിരുന്ന സമയത്താണ് ഇപ്പോള്‍ പ്രിയങ്ക ഉപയോഗിക്കുന്ന മുറി രാഹുല്‍ ഉപയോഗിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ നാല്‍പ്പത്തിമൂന്ന് സീറ്റുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസിന് 8.4 ശതമാനം വോട്ടില്‍ വെറും രണ്ട് സീറ്റുകളിലായി ഒതുങ്ങേണ്ടി വന്നിരുന്നു.
പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയപ്രവേശം വരുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന കണക്കൂട്ടലിലാണ് കോണ്‍ഗ്രസ്. എന്നാൽ കോൺഗ്രസിനെതിരെ പ്രിയങ്കയുടെ ഭർത്താവിന്റെ കേസുകൾ ഉയർത്തിക്കാട്ടാനാണ് എതിരാളികളുടെ ശ്രമവും.
Post Your Comments