ലഖ്നൗ : പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ മഹിഷിയാക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് പ്രിയങ്കക്കെതിരെ ഇത്തിലുള്ള പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി എംപിയായ പ്രിയങ്ക സിംഗിനെ ദുര്‍ഗയായും പ്രിയങ്ക ഗാന്ധിയെ മഹിഷാസുരയായുമാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഈ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പോസ്റ്ററിന് പിന്നില്‍ ബിജെപിയും, പ്രിയങ്കാ സിംഗുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പോസ്റ്ററിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് എംപി പ്രിയങ്ക സിംഗ് പറയുന്നത്. ആരാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത് എന്ന കാര്യം അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.
Post Your Comments