കണ്ണൂര്‍ : സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി ജനങ്ങള്‍ക്ക് എന്നും ഒരു തലവേദനയാണ്. എത്ര തന്നെ തുടച്ചുമാറ്റിയെന്ന് സര്‍ക്കാരുകള്‍ അവകാശപ്പെട്ടാലും ഒളിഞ്ഞും തെളിഞ്ഞും അഴിമതി വീരന്‍മാര്‍ ഇന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ വിലസി നടക്കുന്നു. പുത്തന്‍ ടെക്‌നോളജിയുടെ സഹായത്താല്‍ ഇത്തരത്തിലുള്ള വിരുതന്‍മാരെ പൂട്ടിടാനുള്ള ശ്രമത്തിലാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം. അഴിമതിക്ക് ഫുള്‍സ്റ്റോഫ് എര്‍പ്പെടുത്താനായി ഒരു മൊബൈല്‍ ആപ്പ്.
‘വീആര്‍ കണ്ണൂര്‍’ മൊബൈല്‍ ആപ്പിലാണ് ‘അഴിമതി അലര്‍ട്ട്’ സൗകര്യം വരുന്നത്. ജില്ലയിലെ ഏതു സര്‍ക്കാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയും ഇതുവഴി അയയ്ക്കാം. പരാതി കലക്ടര്‍ക്കു നേരിട്ടു ലഭിക്കും. അയയ്ക്കുന്ന ആളുടെ വിവരങ്ങളും കലക്ടര്‍ക്കു മാത്രമേ അറിയാന്‍ സാധിക്കൂ. പരാതി പരിശോധിച്ചു കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഴി നടപടി ഉറപ്പാക്കും. ഇ ഗവേണന്‍സ് സുഗമമാക്കാന്‍ പുറത്തിറക്കിയ ഈ ആപ്പിന് നേരത്തെ തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പാണ്. പുത്തന്‍ ഫീച്ചര്‍ ആപ്പിന് കൂടുതല്‍ മതിപ്പ് കൈവരിക്കാന്‍ ഇടവരുത്തുമെന്ന് ഉറപ്പ്.
Post Your Comments