സ്റ്റോക്ക്ഹോം: കറുത്ത വര്‍ഗ്ഗക്കാരിയായ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. സ്റ്റോക്ക്ഹോം സബ് വേ ട്രെയിനില്‍ നിന്ന് ജെനീന്‍ എന്ന യുവതിയെയാണ് പുറത്താക്കിയത്. ഗര്‍ഭിണിയായ ഇവരെ രണ്ട് വെളുത്ത വര്‍ഗ്ഗക്കാരായ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ഒരു ബെഞ്ചില്‍ പിടിച്ചിരുത്തുകയും വിലങ്ങണിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. സഹിഷ്ണുതയുടെ പ്രതീകം എന്ന് അറിയപ്പെടുന്ന സ്വീഡനില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ഉദാഹരണമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്നാണ് വിശദീകരണം. എന്നാല്‍ തനിക്ക് അസ്വസ്ഥത തോന്നിയതിനാല്‍ ഡോക്ടറെ കാണാന്‍ പോകുകയായിരുന്നുവെന്ന് ജെനീന്‍ പറഞ്ഞു. വെപ്രാളത്തില്‍ ടിക്കറ്റ് കാര്‍ഡ് നോക്കിയപ്പോള്‍ കണ്ടില്ലെന്നും പിന്നീട് ടിക്കറ്റ് എടുത്തു നല്‍കിയപ്പോള്‍ തനിക്കെതിരെ കേസെടുത്തിരുന്നുവെന്നും അവര്‍ പറഞ്ഞു. ഗര്‍ഭിണിയായ ഒരു സ്ത്രീയാണെന്നും ആ പരിഗണനയെങ്കിലും കാണിക്കൂ എന്നും മറ്റു യാത്രക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാര്‍ അംഗീകരിച്ചില്ല. ഗര്‍ഭിണിയായ ഇവരുടെ വയറിനു മേല്‍ സമ്മര്‍ദ്ദമുണ്ടാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വീഡിയോ കാണാം
https://www.instagram.com/p/BtUE8rHFjzD/
Post Your Comments