KeralaLatest News

വാടകയെച്ചൊല്ലി തട്ടുകടയിൽ തർക്കം ; പട്ടാപ്പകൽ കുത്തിക്കൊല

കോട്ടയം : വാടകയെച്ചൊല്ലി തട്ടുകടയിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു കിടന്നയാളെ കണ്ടെത്തിയത് സംഭവം നടന്ന് അര മണിക്കൂറിന് ശേഷമാണ്.മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത് 3 ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ കോട്ടയം തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴക്കട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക റിയാസ് കൃത്യമായി നൽകിയിരുന്നില്ല അതിനാൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പോലീസ് പറയുന്നു.

തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button