Latest NewsIndiaNews

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരം അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു

സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്

കൊല്‍കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. സി ബി ഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡി ജി പിയും എ ഡി ജി പിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തതിനാലാണ് കത്തയച്ചത്.

രാഷ്ട്രീയക്കാര്‍ക്കൊപ്പം രാജീവ് കുമാര്‍ ധര്‍ണ്ണയിരുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്. ഇത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും സി ബി ഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത മെട്രോ ചാനലില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ സത്യാഗ്രഹത്തിലാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറും പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button