Latest NewsKeralaNews

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പെട്രോള്‍ പോലെയാണ് കേരളത്തിന് ധാതുക്കളെന്ന് ഇപി ജയരാജന്‍

ഖനനം മല്‍സ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല

തിരുവനന്തപുരം: പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നാണ് ആലപ്പാട്ടെ സര്‍ക്കാര്‍ നയമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഖനനം മല്‍സ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല. അതുപോലെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പെട്രോള്‍ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കളെന്നും മന്ത്രി പറഞ്ഞു.

തീരശോഷണം വിദഗ്ധ സമിതി പഠിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടെ ജനങ്ങള്‍ ഖനനത്തെ അംഗീകരിച്ചതാണെന്നും നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ ഇപി ജയരാജന്‍ പറഞ്ഞു. ആയിരകണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുന്ന വ്യവസായത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്തിനെന്നാണ് മന്ത്രിയുടെ ചോദ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button