കോല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളില്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെടുന്ന യുപിയുടെ കാര്യം ആദിത്യനാഥ് ആദ്യം നോക്കട്ടെയെനന്നായിരുന്നു മമതയുടെ പ്രതികരണം.
യുപിയിൽ നിരവധി പേര് കൊല്ലപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിരവധി കര്‍ഷകര്‍ ജീവനൊടുക്കുന്നു. അവിടെ നിരവധി പേരെ തല്ലിക്കൊല്ലുന്നു. ആദ്യം അദ്ദേഹം ഉത്തര്‍പ്രദേശിന്റെ കാര്യം നോക്കട്ടെ. പിന്നെ റാലി നടത്തൂ- മമത പറഞ്ഞു. യുപിയില്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യോഗി ബംഗാളില്‍ ചുറ്റിത്തിരിയുന്നതെന്നും ഇന്ന് എവിടെ മത്സരിച്ചാലും യോഗി പരാജയപ്പെടുമെന്നും മമത കൂട്ടിച്ചേർത്തു.
Post Your Comments