KeralaLatest NewsIndia

പോലീസ് സ്റ്റേഷനുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണം, വിളക്ക് കൊളുത്തരുത് : കർശന നിർദ്ദേശം

സേനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവികള്‍ മുഖേന സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കി.

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഉത്തരവിറക്കിയാല്‍ വിവാദമാകുമെന്നതിനാലാണ് പ്രത്യേക സന്ദേശം.ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. സേനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവികള്‍ മുഖേന സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കി.

മിക്ക സ്റ്റേഷനുകളിലും സന്ധ്യയ്ക്ക് വിളക്ക് തെളിക്കാറുണ്ട്. ചില പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. പ്രതിമയില്‍ മാല ചാര്‍ത്തി വിളക്കും തെളിയിക്കുന്നു. ജില്ലാ പോലീസ് മേധാവികളുടെ നിര്‍ദേശം വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പോലീസുകാര്‍.സ്റ്റേഷനുകളിലെ ഈശ്വര വിശ്വാസം കുറയ്ക്കല്‍ ക്രമേണ പോലീസ് ക്യാമ്പുകളിലേക്കും വ്യാപിപ്പിക്കും.

മിക്ക ക്യാമ്പുകളിലും ജയില്‍ വളപ്പിലും ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലങ്ങളും മറ്റ് മതസ്ഥര്‍ക്ക് പ്രാര്‍ഥനാകേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം ക്രമേണ നീക്കം ചെയ്യും. ശബരിമല വ്രതത്തിനായി അയ്യപ്പഭക്തരായ പോലീസുകാര്‍ മുടിമുറിക്കുകയോ ഷേവ് ചെയ്യുകയോ ഇല്ല. ഇവയും ക്രമേണ നിര്‍ത്തലാക്കുമെന്നാണ് സൂചന. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button