![](/wp-content/uploads/2019/02/download-9.jpg)
പത്തനംതിട്ട: : എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ എത്തിയതായിരുന്നു അദ്ദേഹം.
എന്‍.എസ്.എസിന് എന്ത് ചെയ്യാനാകുമെന്ന് തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ കോടിയേരിക്കും സി.പി.എമ്മിനും മനസ്സിലാകും. എന്‍.എസ്.എസ്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അവരുടെ കാര്യങ്ങള്‍ പറയാന്‍ അവര്‍ക്കറിയാം.
ബി.ജെ.പി.യുടെ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കള്‍ ജയിക്കാന്‍ പ്രാപ്തരാണ്. ആരു മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും.പത്തനംതിട്ട ബി.ജെ.പി.ക്ക് സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ്. കേസില്‍ പത്തനംതിട്ടയില്‍ കയറാന്‍ പാടില്ല എന്ന വ്യവസ്ഥയോടെയാണ് തനിക്ക് ജാമ്യം കിട്ടിയത്. ഇത് ഒഴിവാക്കി നല്‍കാന്‍ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments