ജക്കാര്‍ത്ത: നാടിനെനടുക്കി വീണ്ടും ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയായ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനം കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. വൈകുന്നേരം 5.34നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഹിന്ദു കുഷ് ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.
Post Your Comments