ബംഗളൂരു: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. കര്‍ണാടകയിലെ കനകാപുരയില്‍ തലഘാട്ടപുര പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഉരുളക്കിഴങ്ങ് പാടത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. പൈലറ്റ് സുരക്ഷിതനായി പുറത്തിറങ്ങി. ഹെലികോപ്റ്ററിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യന്ത്രത്തകരാര്‍ മൂലമാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്നാണ് കരുതുന്നത്. വ്യോമസേനയുടെ ചെറു ഹെലികോപ്റ്ററായ ദ്രുവ് എച്ച്എഎലിന്റെ വ്യോമതാവളത്തില്‍നിന്നാണ് യാത്ര ആരംഭിച്ചത്.
Post Your Comments