Latest NewsIndia

തോമസ് ചാണ്ടിയ്ക്ക് പിഴ: കോടതിയുടെ സമയം പാഴാക്കിയെന്ന് വിമര്‍ശനം

ഭൂമി കയ്യേറ്റക്കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയോട് പിഴയടയ്ക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി. വാദം പൂര്‍ത്തിയായി വിധി പറയാനിരിക്കെ തോമസ് ചാണ്ടിയും മറ്റ് നാല് പേരും ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് പിഴയടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. 25,000 രൂപയാണ് ഹര്‍ജിക്കാരില്‍ നിന്നും കോടതി ഈടാക്കുന്നത്.കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

തോമസ് ചാണ്ടി, മകന്‍ ടോബി ചാണ്ടി എന്നിവരുള്‍പ്പടെ നാല് ഹര്‍ജിക്കാരില്‍ നിന്നാണ് പിഴ ഈടാക്കുക.കേസില്‍ വാദം കേള്‍ക്കാനും വിധി എഴുതാനുമായി ഒട്ടേറെ ദിവസങ്ങള്‍ പാഴാക്കിയെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ക്ക് ഹര്‍ജി പിന്‍വലിക്കാന്‍ അവകാശമുണ്ടെങ്കിലും കോടതിയുടെ സമയം വിലപ്പെട്ടതാണെന്ന് കോടതി പരാമര്‍ശിച്ചു. എഫ്.ഐ.ആര്‍ ചോദ്യം ചെയ്ത് ഹര്‍ജിക്കാര്‍ക്ക് ഇനി കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് കോടത് വ്യക്തമാക്കി.

മേലില്‍ ഇത്തരം പ്രവണത ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് നല്‍കി.പിഴ തുക പത്ത് ദിവസത്തിനകം ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണം. അഞ്ചാമത്തെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹര്‍ജിക്കാരനായ ജിജിമോനെ കോടതി ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button