മല്ലിയില ചമ്മന്തി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന മല്ലിയില ചമ്മന്തി. ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം തൊട്ടുകൂട്ടാനൊരു മല്ലിയില ചമ്മന്തിയുണ്ടായാല്‍ രുചി ഒന്നുകൂടി കൂടും.
ആവശ്യമായ സാധനങ്ങൾ
മല്ലിയില നുറുക്കിയത് -രണ്ട് കപ്പ്
പുതിനയില – ഒരു കപ്പ്
ചെറുനാരങ്ങനീര് – രണ്ട് ടേബിള്‍ സ്പൂണ്‍
വെള്ളം – രണ്ട് ടേബിള്‍ സ്പൂണ്‍
പഞ്ചസാര – ഒന്നര ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
പുതിനയിലയും മല്ലിയിലയും കഴുകി വെള്ളം വാര്‍ന്നു കഴിഞ്ഞാല്‍ ഉപ്പ് പഞ്ചസാര, ചെറുനാരങ്ങനീര്, പച്ചമുളക്, രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് അരയ്ക്കുക. അരച്ച ചട്ണി ഒരു ബൗളിലാക്കി അടച്ച് ഫ്രിഡ്ജില്‍ വച്ചാല്‍ മൂന്നു ദിവസം വരെ ഉപയോഗിക്കാന്‍ പറ്റും.
Post Your Comments