Latest NewsIndia

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഒരുകാലത്ത് മമതയുടെ കണ്ണിലെ കരടായിരുന്നു.

ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച കത്ത് ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു. രാഷ്ട്രീയക്കാര്‍ക്കൊപ്പം രാജീവ് ധര്‍ണയിരുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഒരുകാലത്ത് മമതയുടെ കണ്ണിലെ കരടായിരുന്നു.

ഇടതു സര്‍ക്കാരിനു വേണ്ടി തന്റെ പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ രാജീവ് കുമാറിനെതിരെ മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്.53 വയസുള്ള രാജീവ് കുമാര്‍ 1989 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2011 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തി 24 മണിക്കൂറിനിടെ മമത ബാനര്‍ജി രാജീവ് കുമാറിനെ കുറിച്ച്‌ വിശദമായി അന്വേഷിച്ചിരുന്നു. ശാരദാ തട്ടിപ്പ് കേസ് പുറത്തുവന്ന കാലത്ത് സാള്‍ട്ട് ലേക്കില്‍ ജോലി ചെയ്തുന്ന രാജീവ് കുമാര്‍ പിന്നീടാണ് പടിപടിയായി ഉയര്‍ന്നത്.

ശാരദാ, റോസ് വാലി തട്ടിപ്പുമായി സംസ്ഥാനത്തിന് പുറത്തുള്ള ചില പ്രമുഖര്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ വീണ്ടെടുക്കാനാണ് സി.ബി.ഐ രാജീവ് കുമാറിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.2013-ല്‍ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘം തട്ടിപ്പിനു നേതൃത്വം നല്‍കിയ സുദീപ്താ സെന്നിന്റെ ലാപ്‌ടോപ്പും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. ഉത്തര്‍പ്രദേശുകാരനായ രാജീവ് കുമാര്‍ ഐ.ഐ.ടി റൂര്‍ക്കിയില്‍ നിന്നുള്ള കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button