പശുവിന്റെ പാല് പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്റെ പാല്. ഒട്ടകത്തിന്റെ പാല് കുടിച്ചാല്‍ കൊളസ്ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്റെ പാലില്‍ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഒട്ടകത്തിന്റെ പാല് കുടിക്കുന്നത് നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്റെ പാല് കുടിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫാറ്റി ആസിഡും ഒട്ടകത്തിന്റെ പാലില്‍ കുറവാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിന്‍ സി, ഇ, എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുലപാലിന്റെ പല ഗുണങ്ങളും ഒട്ടകത്തിന്റെ പാലിനുണ്ട്.
Post Your Comments