Latest NewsKerala

ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി : മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുക്കുന്നത്. പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചെന്ന് മുൻ ചെയർ പേഴ്‌സൺ മന്ത്രിക്കെതിരെ പരാതി നൽകിയിരുന്നു. അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് മാർച്ച് 29 ന് കോടതിയിൽ ഹാജരാകണം.

തങ്ങളുടെ പാർട്ടിയെ അപമാനിക്കുന്ന രീതിയിലാണ് അന്ന് ആ സ്ത്രീയും ഭർത്താവും പ്രചാരം നടത്തിയത്. എന്നാൽ ഒരിക്കലും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും മന്ത്രി മുമ്പ് പറഞ്ഞിരുന്നു.

2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണ‍ന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചത്. അന്ന് സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി തന്‍റെ മുന്‍പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടിയായ വനിതക്കെതിരെ മന്ത്രിമോശമായി സംസാരിച്ചു എന്നാണ് ആരോപണം.
സിപിഎം മുന്‍പ്രാദേശിക നേതാവ് കൂടിയായ ഇവരെ സംഭവത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button