Latest NewsIndia

മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . രാജ്യത്തു വര്‍ഗീയത വിഷം പരത്തുന്ന കേന്ദ്ര നേതൃത്വത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണമെന്നാണ് സീതാറാം യെച്ചൂരിയുടെ ആഹ്വാനം. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുവര്‍ഷം രാജ്യത്തെ കൊള്ളയടിച്ച കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മധുരവാഗ്ദാനങ്ങളുമായി ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്. മമതയുടെ തൃണമൂല്‍ സര്‍ക്കാരും മോദിയും ഒരേ നാണയത്തിലെ രണ്ടു പുറങ്ങളാണെന്നും കേന്ദ്രത്തില്‍ സമാന്തര ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button