കാലടി: ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.
കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ കുട്ടിയുടെ അമ്മയുമായി ചില സാമ്പത്തി ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും ഈ സാമ്പത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments