പോവുന്നിടത്തൊക്കെ കൂടെ കൂട്ടാനും ഇഷ്ടം പോലെ നിര്‍മ്മിക്കാനും വേണ്ടെന്ന്
തോന്നുമ്പോള്‍ ഇല്ലാതാക്കാനും ഒരു സ്വന്തം വീട്… കേള്‍ക്കാന്‍ നല്ല രസമുണ്ടല്ലേ…. എങ്കില്‍ അങ്ങനെ ചില വീടുകള്‍ ഉണ്ട്. പോര്‍ട്ടബിള്‍ ഹോംസ്. സൗകര്യങ്ങള്‍ക്കനുസരിച്ച് ഉടനടി മാറ്റം വരുത്താനും ഇഷ്ടസ്ഥലങ്ങളില്‍ നിര്‍മ്മിക്കാനും കഴിയുന്ന താല്‍ക്കാലികഭവനങ്ങള്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കരയിലും കടലിലുമായി സഞ്ചരിക്കുന്ന വീടുകള്‍, കിടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കുന്ന മള്‍ട്ടിപര്‍പ്പസ് ഹോം മെറ്റീരിയലുകള്‍ എല്ലാം ഇന്ന് ഏറെ വ്യാപകമായി കഴിഞ്ഞു.
തികച്ചും ആശ്വാസകരമാകുന്ന രീതിയില്‍ കുറഞ്ഞ ചെലവില്‍ വീടൊരുക്കാം എന്നതുതന്നെയാണ് പോര്‍ട്ടബിള്‍ ഹോംസിന്റെ പ്രത്യേകത. കൂടാതെ ഭൂമികുലുക്കം, പ്രളയം, ചുഴലിക്കാറ്റ് എന്നിവ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളില്‍ ഇത്തരം വീടുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവ ഒഴിവാക്കാം. വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കില്‍ ഒരു സാധാരണ വീടിന്റെ സകല സൗകര്യങ്ങളോടെ തികച്ചും ആകര്‍ഷകമായി ഇത്തരം വീടുകള്‍ ഒരുക്കാവുന്നതാണ്.
വീടിനെ ബാഗിലുള്ളിലാക്കി സൂക്ഷിക്കാന്‍ കഴിയുന്ന സൂപ്പര്‍ സംവിധാനമാണ് പോര്‍ട്ടബിള്‍ ഹോം. ഒരു താല്‍ക്കാലിക വീട് നിര്‍മ്മിക്കാനുള്ള സാധനങ്ങളെല്ലാം ഒരു ബാഗില്‍. മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങളാണ് ഇത്. ഒരു ഫൗണ്ടേഷന്‍ മാത്രം മതിയാവും ഇത്തരം വീടുകള്‍ നിര്‍മ്മിക്കാന്‍. ചുമരുകള്‍ ഒരുക്കുന്നത് അഴിച്ചെടുക്കാന്‍ പറ്റുന്നതരത്തിലുള്ള ജിഐ ഷീറ്റുകള്‍, പാര്‍ട്ടിക്കിള്‍ ബോര്‍ഡുകള്‍ തുടങ്ങി തുരുമ്പ് പിടിക്കാത്ത മെറ്റീരിയലുകള്‍ കൊണ്ടാണ്. ഇവയ്ക്കനുയോജ്യമായി ലൈറ്റ് വെയ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ചു തന്നെയാണ് റൂഫിങ്ങും ഒരുക്കേണ്ടത്. ഉപയോഗിച്ച വസ്തുക്കള് തന്നെ വീണ്ടും ഉപയോഗിക്കാം എന്നതാണ് പോര്‍ട്ടബിള്‍ ഹോമിന്റെ സവിശേഷത.
Post Your Comments