പാറശാല: അമിതമായി ലോഡ് കയറ്റിഎത്തുന്ന ലോറികളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു. സംഭവം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതോടെ പരാതിയുമായി എത്തിയിരിക്കുകയാണ് നാട്ടുകാർ. തമിഴ്നാട്ടിൽ നിന്ന് ബൈപാസ് റോഡിൻെറ നിർമ്മാണ സാധനങ്ങളുമായി എത്തുന്ന ലോറികളുടെ ടയറുകളാണ് സ്ഥിരമായി പൊട്ടിത്തെറിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത്.
അമിത ലോഡായതിനാൽ അമരവിള മോട്ടോർ വാഹനവകുപ്പ് ചെക്ക്പോസ്റ്റിലെ പരിശോധന ഒഴിവാക്കുന്നതിനായി ദേശീയപാതയിലുടെ എത്തുന്ന വാഹനങ്ങൾ ഉദിയൻകുളങ്ങര ജംക്‌ഷനിൽ നിന്ന് പൊഴിയൂർ റോഡിലേക്ക് തിരിയുമ്പോഴാണ് ടയറുകൾ പൊട്ടുന്നത്. ഇക്കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കകം നാലോളം ലോറികളുടെ ടയറുകൾ പൊട്ടത്തെറിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസം രാവിലെ പൊട്ടിയ ടയറിലെ മർദ്ദമേറ്റ് ലോറിയെ മറികടന്ന് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കുട്ടർ മറിഞ്ഞിരുന്നു. ബൈപാസ് നിർമ്മാണത്തിനായതിനാൽ പരിശോധനകളില്ലാത്തതാണ് 25ടൺ ശേഷിയുള്ള വാഹനത്തിൽ ഇരട്ടിലോഡുവരെ കയറ്റുന്നത്.
Post Your Comments