റിയാദ്: തൊഴിലുടമയെ കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഫിലിപ്പൈന്‍സ് സ്വദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. പിന്നാലെ നാട്ടിലുള്ള ഇവരുടെ ബന്ധുക്കളെ അധികൃതര്‍ വിവരമറിയിച്ചു. വധശിക്ഷ നടപ്പാക്കിയ വിവരം ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടുമടയെയും മകളെയും കുത്തിയശേഷം 39 വയസുകാരിയായ ജോലിക്കാരി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടുടമയായ സൗദി പൗരന്‍ ഹുമൈദ് ബിന്‍ തുര്‍ക്കി മരിക്കുകയും മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവ ശേഷം വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Post Your Comments