തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയും ഈ രാസവസ്തു അടങ്ങിയ മറ്റ് ഉല്‍പന്നങ്ങളും ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിയമസഭയെ അറിയിച്ചു. നിരോധിത കീടനാശിനികളും കളനാശിനികളും വില്‍ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
കീടനാശിനി കമ്പനികളും ഏജന്റുകളും കര്‍ഷകരെ നേരിട്ട് സമീപിക്കാന്‍ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാര്‍ഗങ്ങളെ കുറിച്ച് പരിശീലനം നല്‍കും. തിരുവല്ല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ കൃഷിമന്ത്രി പ്രത്യേക പ്രസ്താവന നടത്തി.ഗ്ലൈഫോസൈറ്റിന്റെ ജൈവ സുരക്ഷയെ കുറിച്ച് കാര്‍ഷിക സര്‍വകലാശാല രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
Post Your Comments