കാക്കനാട് – ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഫെബ്രുവരി 08 ന് അഭിമുഖം നടത്തും. യോഗ്യത ITI/ Diploma (Electronics) / B.Tech (EC), ബിരുദം, പ്രായം 18 -35.
താത്പര്യമുള്ളവർ ബയോഡാറ്റയും, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 08/02/2019 രാവിലെ 10.30 ന് കാക്കനാട് സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Post Your Comments