ബെല്ലാരി: ചരിത്ര പ്രധാനമായ കര്‍ണാടകയിലെ ഹംപിയില്‍ സന്ദര്‍ശനത്തിനെത്തി തൂണുകള്‍ പൊളിച്ച യുവാക്കളെ അറസ്റ്റുചെയ്തു. സന്ദര്‍ശനത്തിനെത്തിയ യുവാക്കള്‍ ചേര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. ഇവര്‍ കല്‍ത്തൂണുകള്‍ തകര്‍ക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. വിഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത് യുവാക്കള്‍ ഒരു തൂണ് തള്ളി താഴെയിടുമ്പോള്‍ സമീപത്തു നിരവധി തൂണുകള്‍ വീണ നിലയില്‍ കാണാം. ഇത് ഇവര്‍ തകര്‍ത്തതാണോയെന്നു വ്യക്തമല്ല. അതേ സമയം വീഡിയോ ഒരുവര്‍ഷത്തോളം പഴക്കമുള്ളതാണെന്നും ഇതിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സൈബര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബെല്ലാരി പോലീസ് അറിയിച്ചു.
ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഹംപിയിലെ സംരക്ഷിത മേഖലയ്ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.ആര്‍ക്കയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സംരക്ഷിത പ്രദേശമായ ഹംപിയെ യുനെസ്കോ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments