Latest NewsMusic

ആ പാട്ട് കേട്ട് എ. ആര്‍ റഹ്മാന്‍ വരെ ഞെട്ടി; ബേബി അമ്മ ഇനി പിന്നണി ഗായിക

 

‘ എന്നവളേ അടി എന്നവളെ…’ വീട്ടു ജോലിക്കിടെ വെറുതേ മൂളിയ പാട്ടാണ് ബേബി അമ്മയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എ. ആര്‍ റഹ്മാന്റെ ആ സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ തെലുങ്ക് പതിപ്പായിരുന്നു മധ്യവയസ്‌കയായ ബേബി പാസാല എന്ന ബേബി അമ്മ പാടിയത്. ആ പാട്ട് ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അവര്‍ സ്റ്റാറായി. പാട്ടുകേട്ട് ഞെട്ടിയ എ.ആര്‍ റഹ്മാനും ഇത് ഷെയര്‍ ചെയ്തു.

ഇപ്പോഴിതാ ബേബിയമ്മയുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ ഒരു ഭാഗ്യം കൂടി വന്നെത്തിയിരിക്കുകയാണ്. ‘മാറ്റി മനിഷിനന്ദി നേനു’ എന്ന രഘു കുഞ്ചെ ഒരുക്കിയ താരാട്ടു പാട്ടുപോലുള്ള ഗാനം അവര്‍ പാടി. ബേബി അമ്മ ആ പാട്ട് പാടുന്നത് കേട്ടാല്‍ ആരും അതില്‍ ലയിച്ചിരുന്ന് പോകും. അത്രയ്ക്ക് ഹൃദ്യവും മനോഹരവുമാണ് ശബ്ദം. യൂട്യൂബില്‍ റീലീസ് ചെയ്ത ഗാനം ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ 80,000ത്തോളം ലൈക്കുകളാണ് ഇത് നേടിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം പേരാണ് ഈ വീഡിയോ യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button