ചെന്നൈ: മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് യുവതി മൂന്ന് വയസ്സുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വെല്ലൂര്‍ നത്രംപള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 22 കാരിയായ സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷത്തോളമായി ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.
തഗര്‍ക്കുപ്പം സ്വദേശിയായ ശരവണന്‍ നാലുവര്‍ഷം മുമ്പ് സന്ധ്യയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഭര്‍ത്താവുമായുണ്ടായ പിണക്കത്തെത്തുടര്‍ന്ന് സന്ധ്യ മകനുമായി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോന്നു. തുടര്‍ന്ന് നത്രംപള്ളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു. അടുത്തിടെ ശരവണനുമായുള്ള വിവാഹമോചനത്തിന് സന്ധ്യ വക്കീല്‍ നോട്ടീസയച്ചു. ഇതോടെ ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന ശരവണന്‍ സന്ധ്യയോട് മകനെ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ സന്ധ്യയുടെ മാതാപിതാക്കള്‍ മകളെ ഉപദേശിക്കുകയും ഭര്‍തൃവീട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലയായ സന്ധ്യ ബെഡ്ഷീറ്റ് ഉപയോഗിച്ച് മകനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വായില്‍നിന്ന് നുരയും പതയും വരുന്നനിലയില്‍ കുട്ടിയെ കണ്ട സന്ധ്യയുടെ മാതാപിതാക്കള്‍ ഉടന്‍തന്നെ നത്രംപള്ളി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ തിമ്മാപ്പെട്ട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സന്ധ്യ കുറ്റം സമ്മതിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments