മൂന്നാര്‍:മൂന്നാറില്‍ കാട്ടാന ആക്രമണം. കന്നിമല ടോപ് ഡിവിഷനിലെ കന്നിയമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള ഷെഡ്ഡ് കാട്ടാന അടിച്ചു തകര്‍ത്തു. പ്രദേശവാസികള്‍ പടയപ്പയെന്നു വിളിക്കുന്ന ആനയാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലേയ്ക്ക് ആവശ്യമായ നിവേദ്യങ്ങളും മറ്റും ഉണ്ടാക്കുന്നതിനുള്ള ഷെഡ്ഡാണ് തകര്‍ന്നത്. കഴിഞ്ഞ നാലു മാസമായി ഒറ്റയാനടക്കം ഏഴ് കാട്ടാനകളാണ്, കന്നിമല, കന്നിമലടോപ്, പെരിയവര എന്നിവടങ്ങളില്‍ മേഞ്ഞു നടക്കുന്നത്.
അതേസമയം കന്നിമലയിലെ റേഷന്‍ കട, വീടുകള്‍, ആശുപത്രി എന്നിവയും കാട്ടാനകള്‍ ആക്രമിച്ചു. രാത്രിയും പകലും കാട്ടാനകള്‍ എസ്റ്റേറ്റുകളില്‍ മേഞ്ഞു നടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. രാത്രിയും പകലും കാട്ടാനകള്‍ എസ്റ്റേറ്റുകളില്‍ മേഞ്ഞു നടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കാട്ടാന ശല്യത്തിനെതിരെ ജനപ്രതിനിധികള്‍ക്കും വനം വകുപ്പുദ്യോഗസ്ഥര്‍ക്കും പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Post Your Comments