ബംഗളൂരു: ഹംപിയിലെ പ്രസിദ്ധമായ കല്‍തൂണുകള്‍ യുവാക്കള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിചിരുന്നു. ഇവിടെയെത്തിയ രണ്ട് യുവാക്കള്‍ വലിയൊരു കല്‍തൂണ്‍ തള്ളി താഴെയിടുന്നതാണ് ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്. അക്രമികള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതും.
ഹംപിയിലെ ആനക്കൊട്ടിലിനും ലോട്ടസ് മഹലിനും പിന്നിലുള്ള വിഷ്ണു ക്ഷേത്രത്തിലെ തൂണുകളാണ് യുവാക്കള്‍ തള്ളി താഴെയിട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. കൂടാതെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട രണ്ടാമത്തെ സ്ഥലമായി ടൈസ് മാഗസീന്‍ പ്രഖ്യാപിച്ച സ്ഥലം കൂടിയാണ് ഹംപി.
യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ നേരെത്തെ തന്നെ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശത്ത് ഇത്തരത്തില്‍ ഒരു നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കര്‍ണാടക ജലവിഭവ മന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബല്ലാരി ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന വ്യക്തിയാണ് മന്ത്രി ഡി.കെ ശിവകുമാര്‍ . വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി ലോക പൈത്യക പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ്. ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്.
Post Your Comments