തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മീഷൻ മൂന്ന് മാസത്തിനകം നിലവിൽ വരും. ശമ്പള പരിഷ്‌കരണം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പറഞ്ഞിരുന്നു.
പതിനൊന്നാം ശമ്പള കമ്മീഷനാണ് വരാനിരിക്കുന്നത്.പത്താം കമ്മീഷന്റെ ശുപാർശ അനുസരിച്ച് 2014 ജൂലായ് മുതലാണ് വർധിച്ച ശമ്പളം നൽകിയത്. 5 വർഷത്തിൽ ഒരിക്കലാണ് ശമ്പളം കൂട്ടുന്നത്.ഇതനുസരിച്ച് ഈവർഷം ജൂലായ് മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കണം.
കമ്മീഷനെ നിയമിച്ചാൽ ഒരുവർഷത്തിനകം റിപ്പോർട്ട് നൽകാൻ അനുവദിക്കും.സർക്കാരുകളുടെ അവസാനകാലത്ത് കമ്മീഷൻ റിപ്പോർട്ട് നൽകുകയും അംഗീകരിക്കുകയുമാണ് പതിവ്. ഇത്തവണ സർക്കാരിന്റെ അവസാനകാലംവരെ കാത്തിരിക്കാതെ പരിഷ്ക്കരണ നടപടി പൂര്ത്തിയാക്കാനാണ് ധനവകുപ്പിന്റെ ശ്രമം.
Post Your Comments