KeralaLatest NewsIndia

കണ്ണൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം, വിദ്യാർത്ഥിനികളിൽ ചിലർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

ലഹരി മരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് കുട്ടികളെ പീഡ‍ിപ്പിച്ചിരുന്നത്.

കണ്ണൂര്‍: ലൈംഗിക പീഡനത്തിനിരയായ കണ്ണൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. പൊലീസ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗക്കേസിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ജില്ലയില്‍ പീഡ‍നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതോടെ വിദ്യാര്‍ത്ഥിനികളില്‍ കഞ്ചാവിന്‍റെ ഉപയോഗം കണ്ടെത്തുകയും ചെയ്തു. ലഹരി മരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് കുട്ടികളെ പീഡ‍ിപ്പിച്ചിരുന്നത്.

പിതാവ് അടക്കമുള്ള ബന്ധുക്കളും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ കൂടിവരുകയാണെന്നും കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പറശ്ശിനിക്കടവ് പീഡനത്തിനിരയായ പെണ്‍കുട്ടിയും അതേ സ്കൂളിലെ ചില പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.നവംബര്‍ 13നാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്‌ പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ബലാത്സംഗദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. കഴിഞ്ഞദിവസം പെണ്‍കുട്ടിയും മാതാവും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച്‌ പുറംലോകമറിഞ്ഞത്.

ഏകദേശം ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍വച്ച്‌ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വച്ച്‌ സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button