![BREAKING-002](/wp-content/uploads/2018/11/breaking-002-1.jpg)
വയനാട് : കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. പ്രതിയായ ജോർജിനെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് പിടികൂടുന്നില്ലെന്നും കേസ് ഒതുക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടായില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. പ്രതിയെ ഇനിയും പിടിച്ചില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.
പ്രതിയായ ഒ.എം. ജോർജ് സംഭവത്തിന് ശേഷം ഒളിവിൽ പോയതാണ്. ബെംഗളൂരുവിൽ ഇയാൾ ഉണ്ടെന്ന് വിവരം ലഭിച്ചുവെങ്കിലും പോലീസ് ഇതുവരെ കണ്ടെത്തിയില്ല. ഏതാനും ദിവസം മുമ്പ് ചില യു.ഡി.എഫ് നേതാക്കളുടെ മദ്ധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു.
പെൺകുട്ടി അവധി ദിവസങ്ങളിൽ രക്ഷിതാക്കളോടൊത്ത് ജോർജിന്റെ വീട്ടിൽ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിൽ മൊഴി നൽകി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഒന്നരവർഷം തുടർച്ചയായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Post Your Comments