പുതിയ സ്മാർട്ട് ഫോൺ K1 വിപണിയിൽ എത്തിക്കാൻ തയ്യാറായി ഓപ്പോ. കഴിഞ്ഞ ഒക്ടോബറിൽ ചൈന വിപണിയിൽ എത്തിയ ഫോൺ ഫെബ്രുവരി 6ന് ഇന്ത്യയില്‍ എത്തുമെന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. 6.4 ഇഞ്ച് 1080×2340 പിക്‌സൽ സ്‌ക്രീന്‍ റെസല്യൂഷന്‍, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ്, 25 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ അധിഷ്ഠിതമായ കളര്‍ ഒഎസ് 5.2വിൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം.
6ജിബി റാം മോഡൽ ആയിരിക്കും ആദ്യം എത്തുക. 4ജിബി മോഡലും ഉടന്‍ പുറത്തിറങ്ങും. ആദ്യഘട്ടത്തില്‍ ഫ്‌ളിപ്കാർട് വഴി വിപണിയിൽ എത്തുന്ന ഫോണിനു 17,000 രൂപ മുതലായിരിക്കും വില. റെഡ്, ബ്ലൂ കളറുകളിലായിരിക്കും ഫോൺ എത്തുക.
Post Your Comments