പാലക്കാട് : തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ആദിവാസി കൂരകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണെന്ന്് എംബി രാജേഷ് എംപി, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താന്‍ ആദിവാസി കൂരകളില്‍ കയറിയിരങ്ങാന്‍ തുടങ്ങിയെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തന്റെ ഫെയ്‌സ്ബൂക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്.
പ്രസ്തുത ചിത്രം 2015 സെപ്തംബര്‍ 16 നാണ് താനും അമ്പതോളം സഹപ്രവര്‍ത്തകരും കാട്ടിലൂടെ ഏഴര കി.മീ. ദുരം നടന്ന് അട്ടപ്പാടി പൂതൂര്‍ പഞ്ചായത്തിലെ ഇടവാണി ഊരില്‍ എത്തിയതിന് ശേഷം എടുത്ത ചിത്രമാണെന്നും പല പ്രമുഖ മാധ്യമങ്ങളും അന്ന് ഇതേപറ്റി വാര്‍ത്ത ചെയ്തതായും എംബി രാജേഷ് എം.പി പറഞ്ഞു. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ദളിത് ആദിവാസി കൂരകളില്‍ പോയി ഹോട്ടലില്‍ നിന്ന് വരുത്തിയ ഭക്ഷണം പ്രത്യേക പാത്രത്തില്‍ അവിടിരുന്ന് കഴിക്കുന്നതെല്ലാം അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അട്ടപ്പാടിയിലും പാലക്കാട് മണ്ഡലത്തിലാകെയും ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
സംഘികളുടെ നുണ ഫാക്ടറിയിൽ തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഉൽപ്പാദിപ്പിച്ചു തുടങ്ങി. 2015 സെപ്തംബർ 16 നാണ് ഞാനും അമ്പതോളം സഹപ്രവർത്തകരും കാട്ടിലൂടെ ഏഴര കി.മീ. ദുരം നടന്ന് അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ഇടവാണി ഊരിൽ എത്തിയത്. മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾ വലിയപ്രാധാന്യത്തോടെ അതേക്കുറിച്ച് വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒരു ചിത്രം സംഘികൾ ഇപ്പോൾ എടുത്ത് തെരഞ്ഞെടുപ്പടുത്തപ്പോൾ നടത്തിയ സന്ദർശനം എന്ന് ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. അന്നത്തെ സന്ദർശനത്തിൽ പ്രത്യേകിച്ച് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെങ്കിലും ആ ദുർഘടാവസ്ഥ പരിഹരിക്കാൻ 9.87 കോടി രൂപ റോഡ് നിർമ്മാണത്തിനായി അനുവദിക്കാൻ പ്രത്യേക ഇടപെടൽ പിറ്റേന്ന് മുതൽ തന്നെ നടത്തി. ഇപ്പോൾ റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും അതിവേഗം പുരോഗമിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളെയെല്ലാം സംബന്ധിച്ച് പലവട്ടം ഇവിടെ വിശദീകരിച്ചിട്ടുമുണ്ട്.2015 സെപ്തംബർ 16 ന് നടത്തിയ സന്ദർശനത്തെക്കുറിച്ച് മനോരമയിൽ വന്ന വാർത്ത ഇതോടൊപ്പം കൊടുക്കുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം ദളിത് ആദിവാസി കൂരകളിൽ പോയി ഹോട്ടലിൽ നിന്ന് വരുത്തിയ ഭക്ഷണം പ്രത്യേക പാത്രത്തിൽ അവിടിരുന്ന് കഴിക്കുന്നതെല്ലാം അമിത് ഷായെ പോലുള്ളവരുടെ ചീപ്പ് നമ്പറാണ്. കഴിഞ്ഞ പത്ത് വർഷമായി അട്ടപ്പാടിയിലും പാലക്കാട് മണ്ഡലത്തിലാകെയും ഞാൻ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയുന്നതും അവർ വിലയിരുത്തിയിട്ടുള്ളതുമാണ്. അങ്ങനെയുള്ള വിലയിരുത്തലിന്റെ ഫലമായിരുന്നല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത്. ഒരു പാഠവുമുൾക്കൊള്ളാതെ സംഘികൾ വിഷലിപ്തമായ നുണ പ്രചരണങ്ങളും വ്യാജ ചിത്രങ്ങളുമായി ഇനിയും അടിക്കടി വരും. കരുതിയിരിക്കുക.
https://www.facebook.com/mbrajeshofficial/posts/2243427162384948?__xts__%5B0%5D=68.ARD8cT4ML3gBsS38XmTS2PGi7gwOqh1oLORbnGCxdl3lJQ8c2grck4qwSLJEkylvGZeS-URGir6ZxkdAU9J6QeUZ010vpzJbNfFF1a-PIAtp-BtxnJZHCu-AZNqnKOTZCP3gv9Vjel9MPkf8Uy8WAcZ6wQ6aXR-6B8iknINtr0AM5sq9Yd9X600KX-kwNGgCCQrtLE3vL7-UvLeHqvyNnVLd16CvulKRJDoMfCiuwODVWkLLUxjlGZElKDLBSXpwfI_tUje7-FiiR5yf0LQv5k59dKv0T2-ahXiGtWyle5E45MF-Hq-bCfAoX2MDRD7M2gbCO1j-91tf3P4EQBE0ijomYw&__tn__=-R
Post Your Comments