കൊല്‍ക്കത്ത : ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഹെലികോപ്ടര്‍ മമത ബംഗാള്‍ മണ്ണില്‍ ഇറക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗി അവിടുത്തെ ജനങ്ങളെ ഫോണിലൂടെ ബന്ധപ്പെട്ട് സംസാരിച്ചു. മാള്‍ഡയ്ക്കടുത്ത് നോര്‍ത്ത് ദിനാജ് പൂരിലാണ് ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ് റാലി നടത്താനിരുന്നത്. റാലി നടത്തുന്നതിനും മാള്‍ഡയില്‍ ആദിത്യനാഥിന്‍റെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ ഇന്ന് നടത്താനിരുന്ന റാലിയ്ക്ക് അനുമതി നിഷേധിച്ച മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ഫോണിലൂടെ ജനങ്ങളോട് യോഗി പറഞ്ഞു. ജനാധിപത്യത്തില്‍ ഭരണം ദുരുപയോഗം ചെയ്യരുതെന്ന കാര്യം മമതാ ജി അംഗീകരിക്കണം. പശ്ചിമ ബംഗാളിലെ ഭരണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ കനത്ത പ്രതിഷേധമാണ് ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്. മാള്‍ഡ ജില്ലാ കളക്ടര്‍ ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
സംസ്ഥാനത്ത് റാലിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടറും ഇതേപോലെ നിലത്തിറക്കാന്‍ സമ്മതം നല്‍കിയിരുന്നില്ല. ഇത് സര്‍ക്കാരിന്‍റെ സ്ഥലമാണെന്നും സ്വകാര്യവ്യക്തികള്‍ക്ക് ഇവിടം നല്‍കാനാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അന്ന് നിലപാട് വ്യക്തമാക്കിയത്
മമതാ ബാനര്‍ജി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു കേന്ദ്രനിയമമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം. എന്നാല്‍ ഞങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്, നിങ്ങള്‍ക്കോ എന്നായിരുന്നു മമത തിരിച്ചടിച്ചത്.
Post Your Comments