ഭോപ്പാല്‍ : പശുക്കളെ സംരക്ഷിയ്ക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ക്ഷേത്രപുരോഹിതര്ക്കുള്ള വേതനം ആയിരത്തില്‍ നിന്ന് മൂവായിരം ആക്കി വര്‍ധിപ്പിച്ചു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പശുസംരക്ഷണത്തിനായി സ്വന്തമായി സ്ഥലവും ഗോശാലയും ഉള്ള ക്ഷേത്രങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. വേതന വര്‍ധന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ 25,000 ത്തോളം പുരോഹിതര്‍ക്ക് ഗുണം ചെയ്യും. ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇത് നടപ്പില്‍ വരികയെന്നും ആത്മീയകാര്യ മന്ത്രി പി.സി. ശര്‍മ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി ഭരണത്തിലുണ്ടായിട്ടും 15 വര്‍ഷമായി ഗോമാതാവിനെ സംരക്ഷിച്ചിട്ടില്ലെന്ന് ശര്‍മ ആരോപിച്ചു.
Post Your Comments