വന്‍കരകളുണ്ടായത് ഛിന്നഗ്രഹം ഇടിച്ചതിനാല്‍
ജൊഹാനസ്ബര്‍ഗ് : ഭൂമിയില്‍ വന്‍കരകളുണ്ടായതു ഛിന്നഗ്രഹങ്ങള്‍ ഇടിച്ചതുമൂലമെന്ന് പഠനം. 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ആഘാതമാണ് ഇതിലേക്കു നയിച്ചത്. അക്കാലത്ത് ഭൂമിയുടെ പുറന്തോടു നിറഞ്ഞു പാറകള്‍ ആയിരുന്നു. ഛിന്നഗ്രഹത്തിന്റെ ഇടിമൂലം താപനില ഉയരുകയും പാറകള്‍ ദ്രാവകരൂപത്തിലാകുകയും ചെയ്തു.
തുടര്‍ന്ന് ഇവ തണുത്തുറഞ്ഞു ഖരരൂപത്തിലാകുകയും രാസപ്രക്രിയകള്‍ക്കു ശേഷം ഇപ്പോള്‍ കാണുന്ന രീതിയില്‍ വന്‍കരകളായി മാറുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടര്‍സ്റ്റാന്‍ഡ് സര്‍വകലാശാലയുടേതാണു പഠനം.
Post Your Comments