കൊച്ചി: കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ടോൾപിരിവ് ഇന്ന് മുതൽ വീണ്ടും തുടങ്ങിയിരുന്നു. വാണിജ്യ വാഹനങ്ങൾക്ക് ടോൾ പിരിക്കാൻ ആയിരുന്നു അധികൃതരുടെ നീക്കം. പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധം വകവയ്ക്കാതെ അധികൃതര്‍ ലോറികളിൽനിന്ന് ടോൾപിരിവ് തുടങ്ങിയതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ തുടരുകയാണ്. സർവീസ് റോഡും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് ടോൾ പിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ടോൾ ബൂത്തിലൂടെ കണ്ടെയ്നർ ലോറി ടോൾ നൽകാതെ കയറ്റിവിട്ടു കൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
Post Your Comments