KeralaLatest News

കാല്‍ നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കുമായി സംസ്ഥാനത്തെ ഐ ടി മേഖല

തിരുവനന്തപുരം•കാല്‍ നൂറ്റാണ്ടിനിടയിലെ മികച്ച വളര്‍ച്ചാ നിരക്കാണ് സംസ്ഥാനത്തെ ഐ ടി മേഖലയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് . ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടമാണ് ഐ ടി വികസനരംഗത്ത് കൈവരിച്ചത്. ഭരണത്തിലേറുമ്പോള്‍ 1.6 കോടി ചതുരശ്രഅടി ഐ ടി സ്പേസ് ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അത് ആയിരം ദിവസങ്ങള്‍ക്കുളളില്‍ 2.1 കോടി ചതുരശ്ര അടിയിലേക്ക് എത്തിച്ചിരിക്കുന്നു. അര കോടി ചതുരശ്ര അടി അധിക സ്ഥലം ഐ ടി വികസനത്തിന് വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ ഐ ടി പാര്‍ക്കുകളില്‍ കൂടുതല്‍ ഐ ടി കെട്ടിടങ്ങള്‍ ഉയര്‍ന്നു. സൈബര്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ണ്ണപ്രവര്‍ത്തന സജ്ജമാക്കിയതും ഈ ആയിരം ദിനങ്ങള്‍ക്കുള്ളിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനകം ഐ ടി സ്പേസ് 2.6 കോടി ചതുരശ്ര അടിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഐ ടി പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഐ ടി നയത്തിന്റെ ചുവടു പിടിച്ച് ഐ ടി പാര്‍ക്കുകളെ ആകര്‍ഷകമാക്കിയതോടെ കൂടുതല്‍ കമ്പനികളും സംസ്ഥാനത്ത് എത്തി. 165 ല്‍ അധികം പുതിയ കമ്പനികളാണ് ഐ ടി പാര്‍ക്കുകളില്‍ എത്തിയത്. വന്‍കിട കമ്പനികളുടെ വരവും ഐ ടി മേഖയില്‍ വലിയ ചലനം ഉണ്ടാക്കി. നേരിട്ടും അല്ലാതെയുമായി അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്തെ ഐ ടി മേഖലയിലാകെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാനായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button