Latest NewsKerala

സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ

തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ നടക്കുന്നതായി റിപ്പോർട്ട്. ഹോമിയോ പാരമ്പര്യ വൈദ്യന്മാർ രോഗികൾക്ക് കുറിച്ചുനൽകുന്നത് ഇംഗ്ലീഷ് മരുന്നുകളുടെ പേരുകൾ. സർക്കാരിന്റെ അംഗീകൃത യോഗ്യതയില്ലാതെയാണ് പലയിടത്തും ആയുർവേദ ഹോമിയോ ചികിത്സ നടക്കുന്നത്.

രാജ്യത്തെ അലോപ്പതി ഡോക്ടര്‍മാരില്‍ പകുതിയിലേറെയും വ്യാജന്മാറാണ് മുമ്പ് റിപ്പോര്‍ട്ട്. 57 ശതമാനം ആളുകള്‍ക്ക് യോഗ്യതയില്ല ഗ്രാമീണമേഖലയിലെ 18.8 ശതമാനം മാത്രമാണ് യോഗ്യരായുള്ളതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. 2001 സെന്‍സസ് അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന 2016ല്‍ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ വ്യാജഡോക്ടര്‍മാരുടെ അതിപ്രസരം വ്യക്തമാക്കുന്നത്.

എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്ന രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള വ്യാജന്മാര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. അലോപ്പതിക്ക് പുറമെ മറ്റു ചികിത്സ രീതികളിലും വ്യാജന്മാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. ആയുര്‍വേദ ഡോക്ടര്‍മാരില്‍ 60.1 ശതമാനവും ഹോമിയോപതിയില്‍ 41.8 ശതമാനം ഡോക്ടര്‍മാരും മാത്രമാണ് യോഗ്യതയുള്ളവരെന്ന് കണക്കുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button