ഭോപ്പാല്‍• മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ ബി.എസ്.പി എം.എല്‍.എയുമായ ഉഷാ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി കമല്‍ നാഥിന്റെ സാന്നിധ്യത്തിലാണ് രേവാ ജില്ലയിലെ റായിഗാവ് മണ്ഡലത്തിലെ മുന്‍ എം.എല്‍.എയായ ഉഷ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ആത്മാര്‍ത്ഥയും അര്‍പ്പണബോധവുമുള്ള പ്രവര്‍ത്തകരെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചും അവരുടെ കഴിവുകളെ പാര്‍ട്ടി തിരിച്ചറിയാത്തതില്‍ പ്രതിഷേധിച്ചുമാണ് ബി.എസ്.പിയില്‍ നിന്നും രാജി വച്ചതെന്ന് ഉഷ പറഞ്ഞു.
2013 ല്‍ റായിഗാവില്‍ നിന്നും 4000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉഷ ചൗധരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചിരുന്നുവെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Post Your Comments