വെള്ളരിക്കുണ്ട് : രാജ്യത്തെ ആദ്യ യോഗ -പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനത്തിന് കാസര്‍കോഡ് കേന്ദ്രമന്ത്രി ശ്രീപദ് യശ്വന്ത് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളത്തായിരുന്നു ശിലാസ്ഥാപന കര്‍മ്മങ്ങള്‍ നടന്നത്.
ഗവേഷണ കേന്ദ്രത്തിനോടൊപ്പം 100 കിടക്കകളുള്ള ആശുപത്രിയും ആരംഭിക്കും. ബിപിഎല്‍ വിഭാഗത്തിന് സൗജന്യമായും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി ഫീസോടെയും ചികിത്സ നല്‍കും. പി ജി കോഴ്‌സും ഇവിടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
Post Your Comments