ന്യൂഡല്‍ഹി: ഗോ മൂത്രം ആഗോളതാപത്തിന് കാരണമാകുന്നു. കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചറര്‍ നടത്തിയ പഠനത്തില്‍ ആണ് ഈ കണ്ടെത്തല്‍.
ഗോ മൂത്രത്തില്‍ നൈട്രസ് ഓക്‌സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് കാര്‍ബഡൈ ഓക്‌സൈഡിനെക്കാള്‍ 300 മടങ്ങ് വിനാശകാരിയാണെന്നാണ് പഠനം പറയുന്നത്. അര്‍ജന്റീന, ബ്രസീല്‍, കോളംബിയ എന്നിവടങ്ങളില്‍ ആണ് ഗവേഷണ സംഘം പഠനം നടത്തിയത്. ഇവിടങ്ങളില്‍ ഗോമൂത്രം കലര്‍ന്ന മണ്ണില്‍ നിന്നും സാധാരണയില്‍ അധികമായി നൈട്രിസ് ഓകാസൈഡ് കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
അതേസമയം ഏറ്റവും കൂടുതല്‍ പശുക്കള്‍ ഉളള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇവിടെ പശുവില്‍ നിന്നും ലഭിക്കുന്ന ചാണകവും മൂത്രവും വളമായി കര്‍ഷകര്‍ ഉപയോഗിക്കാറുമുണ്ട്. പഠനപ്രകാരം പുതുതായി തരിശു ഭൂമികള്‍ ഉണ്ടാവുന്നതും ഇന്ത്യയില്‍ തന്നെ ആണ്. ഇങ്ങനെ ഭൂമി തരിശാവുന്നതിനും കാരണമായി ഗവേഷണസംഘം പറയുന്നത് നൈട്രജന്‍ മണ്ണില്‍ ഉല്പാദിപ്പിക്കപ്പെടുന്നു എന്നതാണ്.
Post Your Comments