ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കർഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ യുവാക്കളെയും വഞ്ചിച്ചുവെന്ന് ബിജെപി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ബിജെപി മുന്‍ മന്ത്രിയും എംഎല്‍എയുമായ രാജേന്ദ്ര റാത്തോര്‍ പറഞ്ഞു.
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് പരാജയമാണെന്ന് തെളിഞ്ഞുവെന്നും തെരഞ്ഞെടുത്ത പാർട്ടി അനുഭാവികൾക്കും മറ്റുമായി വളരെ കുറച്ചു പേർക്ക് മാത്രമാണ് ഇത് ലഭിച്ചതെന്നും രാജേന്ദ്ര റാത്തോര്‍ പറഞ്ഞു.
Post Your Comments