Food & Cookery

കുട്ടികള്‍ക്കും വലിയവര്‍ക്കും ഏറെ ഇഷ്ടമായ കോക്കനട്ട് ലഡ്ഡു മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം

ലഡ്ഡു വീട്ടില്‍ ഉണ്ടാക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ വളരെ പെട്ടെന്നും ചേരുവകള്‍ വളരെ കുറവും ആയി ഉണ്ടാക്കാന്‍ പറ്റുന്ന മധുരപലഹാരമാണ് ലഡ്ഡു. പത്തോ പതിനഞ്ചോ മിനിറ്റില്‍ നമുക്ക് ലഡ്ഡു ഉണ്ടാക്കാം. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ ബേക്കറി ലഡ്ഡുവിന് പകരം കോക്കനട്ട് ലഡ്ഡു കൊടുത്താലോ? വളരെ സിംപിളാണ് കൂടാതെ വളരെ ഈസിയും.
സ്വാദൂറുന്ന കോക്കനട്ട് ലഡു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ചേരുവകള്‍
നാളികേരം – മൂന്ന്

ശര്‍ക്കര – അര കിലോ
ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

പഞ്ചസാരപ്പാനി നേരത്തെ തയായറാക്കി വയ്ക്കുക. തേങ്ങ ചുരണ്ടി ഉരുളിയിലോ പാനിലോ ബട്ടര്‍ ഒഴിച്ച് അടുപ്പിലോ ഗ്യാസിലോ വെച്ച് ചെറുതീയില്‍ പാകമാക്കുക. അതില്‍ പഞ്ചസാരപ്പാനി ഒഴിച്ച് നുല്‍ പരുവമാകുമ്പോള്‍ ഇറക്കി ഉണക്കമുന്തിരി ചേര്‍ക്കുക. എന്നിട്ട് ചെറു ചൂടില്‍ ലഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ആവശ്യത്തിന് ഏലക്കയും ചേര്‍ക്കുക.

shortlink

Post Your Comments


Back to top button