KeralaNews

മാതൃഭൂമിക്കെതിരെ ആരോപണവുമായി യുവകഥാകാരി

കൊച്ചി: മാതൃഭൂമി കഥാമത്സരത്തില്‍ പുരസ്‌കാര തുകകയായ രണ്ട് ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചതായി ആരോപണം. മാതൃഭൂമിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സ്നേഹ തോമസ് തന്റെ കഥ പിന്‍വലിച്ചു. ഫെയിസ്ബുക്കിലൂടെയാണ് സ്നേഹ കഥ പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. മാതൃഭൂമി കഴിഞ്ഞ ഒരു മാസം പരസ്യം ചെയ്തു നടത്തിയ മൂന്നേ മുക്കാല്‍ ലക്ഷം രൂപയുടെ സമ്മാനത്തുക കൊടുക്കാതെ യുവ കഥാകൃത്തുക്കളെ പറ്റിച്ചതായി സ്നേഹ ഫെയിസ്ബുക്കില്‍ കുറിച്ചു.

അതേസമയം കഥകള്‍ക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ അഴിമുഖം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ പണംകൂടി വാങ്ങി നടത്തിയ ഈ സാഹിത്യോത്സവത്തില്‍ പറ്റിക്കപ്പെട്ടു എന്ന തോന്നലാണ് എനിക്കിപ്പോള്‍ അതിനാല്‍ പ്രഥമ സ്ഥാനം നേടിയ എന്റെ കഥ ഞാന്‍ പിന്‍വലിക്കുന്നുവെന്ന് സ്നേഹ പറഞ്ഞു.

ഈ സാഹിത്യ വഞ്ചനയില്‍ ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ‘വെജിറ്റേറിയന്‍ സമരങ്ങള്‍’ എന്ന കഥ എഴുതി ഒന്നാമത് എത്തിയ ഞാന്‍ ഒരു യുവ എഴുത്തുകാരി അല്ലാതാവും. അല്ലെങ്കില്‍ സമരങ്ങള്‍ എന്ന വാക്കിന് തന്നെ അര്‍ത്ഥം ഇല്ലാതാകുമെന്നും സ്നേഹ ഫെയിസ്ബുക്കില്‍ കുറിച്ചു. പ്രഖ്യാപിച്ച സമ്മാനത്തുക വിതരണം ചെയ്യാത്ത വഞ്ചനക്കെതിരെ ആണ് എന്റെ പ്രതിഷേധമെന്നും. കഥകള്‍ക്കു വേണ്ടത്ര നിലവാരമില്ലെങ്കില്‍ സമ്മാനത്തുക നല്‍കില്ലെന്ന് മത്സര പരസ്യങ്ങളില്‍ ഒരിടത്തും മാതൃഭൂമി പറഞ്ഞിട്ടില്ലെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്നും സ്നേഹ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button