
കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്നു അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. ക്യാംപസ് ഫ്രണ്ട്-പോപ്പലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 27 പേരാണ് പ്രതികള്‍. ഇതില്‍ 16 പേരുടെ വിചാരണയാണ് നാളെ ആരംഭിക്കുന്നത്.
17 മുതല്‍ 27 വരെയുള്ള പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 27 പ്രതികളുള്ളതില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലം സംഭവത്തില്‍ നേരിട്ട് പങ്കുള്ള ഒന്നു മുതല്‍ 16 വരെ പ്രതികളുടെയാണ് കുറ്റപത്രം നല്‍കിയിത.
വിചാരണ നടപടിയുടെ ഭാഗമായി മജിസ്‌ട്രേറ്റ് കോടതി വിചാരണ കോടതിക്ക് കേസ് കൈമാറി. തുടര്‍ന്ന് വിചാരണ കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു. ശേഷിക്കുന്ന പ്രതികള്‍ക്കെതിരെയുള്ള രണ്ടാം ഘട്ട കുറ്റപത്രം പോലിസ് ഉടന്‍ സമര്‍പ്പിക്കും.
Post Your Comments