ന്യൂഡല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ നിരവധി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയതായി ‘റിപ്ലബ്ലിക് ഭാരത്’ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലെ വെളിപ്പെടുത്തലൈന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും ആദ്ധ്യാത്മിക ആചാര്യന്മാരും.രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായിരുന്ന വീര്‍ ഭാദര്‍ സിങ്ങാണ് 28 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയത്.. ക്ഷേത്രമാവശ്യപ്പെട്ട് അയോധ്യയില്‍ സമ്മേളിച്ച രാമഭക്തരെ 1990 ഒക്ടോബര്‍ 30, നവംബര്‍ രണ്ടിനാണ് കൂട്ടക്കുരുതി നടത്തിയത്.
യുപി മുഖ്യമന്ത്രിയായിരുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ ഉത്തരവിനെ തുടര്‍ന്ന് പോലീസ് വെടിവെക്കുകയായിരുന്നു.പതിനാറ് പേര് കൊല്ലപ്പെട്ടെന്നായിരുന്നു സര്‍ക്കാര്‍ കണ്ടെത്തല്‍. ഇതിലധികം കര്‍സേവകരെ കൊലപ്പെടുത്തിയതായി ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുലായം സമ്മതിച്ചിരുന്നില്ല. ആദ്യമായാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. രാമഭക്തര്‍ക്ക് ആചാരപ്രകാരമുള്ള അന്ത്യ കര്‍മങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു.
ചില മൃതദേഹങ്ങള്‍ ദഹിപ്പിച്ചെങ്കിലും ഭൂരിഭാഗവും കുഴിച്ചുമൂടുകയാണ് ചെയ്തതെന്ന് സിങ് പറഞ്ഞു. എട്ട് പേര് കൊല്ലപ്പെട്ടുവെന്നും 42 പേര്‍ക്ക് പരിക്കേറ്റുവെന്നും മാധ്യമപ്രവര്‍ത്തകരോട് പറയണമെന്നാണ് തനിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നതെന്ന് വക്താവ് സാമ്പിത് പാത്ര പറഞ്ഞു. ഇന്നലെയാണ് റിപ്പബ്ലിക്കിന്റെ ഹിന്ദി ചാനലായ ഭാരത് സംപ്രേഷണം ആരംഭിച്ചത്.യാദവരും മുസ്ലിങ്ങളുമാണ് സമാജ്വാദി പാര്‍ട്ടിയുടെ വോട്ട് ബാങ്ക്. മുസ്ലിം വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താനാണ് മുലായം വെടിവെപ്പിന് ഉത്തരവിട്ടത്.
മുസ്ലിം വേദികളില്‍ ഇത് അഭിമാനത്തോടെ മുലായം നിരവധി തവണ പറഞ്ഞിട്ടുമുണ്ട്. ഈ സംഭവത്തിന് ശേഷമാണ് മുല്ലാ മുലായമെന്ന വിളിപ്പേരും അദ്ദേഹം സ്വന്തമാക്കിയത്. വെടിവെപ്പില്‍ ഖേദിക്കുന്നതായി 2016ല്‍ പറഞ്ഞ മുലായം മുസ്ലിം വികാരം സംരക്ഷിക്കാന്‍ അത് അനിവാര്യമാണെന്ന് അവകാശപ്പെട്ടിരുന്നു. 30 പേര് കൊല്ലപ്പെടുമായിരുന്നെങ്കിലും ഇതേ ഉത്തരവ് നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു സംഘടനകളുടെ നിലപാടിനുള്ള ഔദ്യോഗിക സ്ഥിരീകരണമാണ് വെളിപ്പെടുത്തലെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സും ഇത് മൂടിവെക്കാന്‍ ശ്രമിച്ചു. രാമജന്മഭൂമി പ്രക്ഷോഭം മുസ്ലിങ്ങള്‍ക്കോ പള്ളിക്കോ എതിരെ ആയിരുന്നില്ല. ലക്ഷക്കണക്കിന് കര്‍സേവകര്‍ ഒത്തുചേര്‍ന്നിട്ടും ഒരു മുസ്ലിമിനോ പള്ളിക്കോ പ്രശ്നമുണ്ടായിട്ടില്ല. അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. അല്ലാതെ ശത്രുതയ്ക്ക് വേണ്ടിയുള്ളതല്ല, അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ജീവനകലാ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം സജീവ ചര്‍ച്ചയാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുതിയ സംഭവം ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടിയാകും.
Post Your Comments