കൊച്ചി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം. കാരണം അതൊരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചി തേവര സേക്രട്ട് ഹാര്‍ട് കോളേജ് പ്ലാറ്റിനം ജൂബിലി. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന ബോധം ഉണ്ടാകണം. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കണം. കുട്ടികളെ ആദ്യം മാതൃഭാഷ പഠിപ്പിക്കണം. അതിനു ശേഷമാകണം മറ്റു ഭാഷകള്‍ പഠിക്കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അവസരങ്ങളും വെല്ലുവിളികളും ഏറെയുണ്ട്. അത് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം. വിദ്യാഭ്യാസം ജോലി നേടാന്‍ മാത്രമുള്ളതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായിരുന്നു. കെ വി തോമസ് എം പിയുടെ വിദ്യാധനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കിന്‍റിലുകളുടെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇന്ന് കൊച്ചിയില്‍ തങ്ങുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ കോട്ടയത്തേക്ക് പോകും.
Post Your Comments